Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dialysis Unit

Thrissur

സൗ​ജ​ന്യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം

കു​റു​മാ​ൽ: കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ര​ണ്ടാ​മ​തു സൗ​ജ​ന്യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം എ​ട്ടി​നു രാ​വി​ലെ 10.30നു ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ നി​ർ​വ​ഹി​ക്കും.

കു​റു​മാ​ലി​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ ഒ​ന്നാം​നി​ല​യി​ൽ ഫെ​ഡ​റ​ൽ ബാ​ങ്ക് ഹോ​ർ​മി​സ് മെ​മ്മോ​റി​യ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ല​ഭ്യ​മാ​ക്കി​യ 10 മെ​ഷീ​നു​ക​ൾ ഉ​ൾ​പ്പെ​ട്ട യൂ​ണി​റ്റ് ആ​ണു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്. ഫി​സി​യോ ടു​ഡേ യു​കെ​യു​ടെ സ​ഹാ​യ​ത്തി​ൽ സൗ​ജ​ന്യ ഫി​സി​യോ​തെ​റാ​പ്പി യൂ​ണി​റ്റ്, മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള ഓ​പ്പ​ണ്‍ ജിം, ​കി​ഡ്നി ഗ്രീ​ൻ​പാ​ർ​ക്ക് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ക്കും.

എ.​സി. മൊ​യ്തീ​ൻ എം​എ​ൽ​എ, കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ചെ​യ​ർ​മാ​ൻ ഫാ. ​ഡേ​വി​സ് ചി​റ​മ്മ​ൽ, വേ​ലൂ​ർ, കൈ​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ്വ​പ്ന രാ​മ​ച​ന്ദ്ര​ൻ, പ്ര​മീ​ള സു​ബ്ര​ഹ്മ​ണ്യ​ൻ, അ​മ​ല ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ, സാ​ൻ ദാ​മി​യാ​നോ ക​പ്പൂ​ച്ചി​ൻ ആ​ശ്ര​മം സു​പ്പീ​രി​യ​ർ ഫാ. ​ജോ​ണ്‍ പ​ടി​ഞ്ഞാ​ക്ക​ര, വേ​ലൂ​ർ ഫൊ​റോ​ന വി​കാ​രി ഫാ. ​ജെ​യ്സ​ണ്‍ തെ​ക്കും​പു​റം, കു​റു​മാ​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ. സേ​വ്യ​ർ ക്രി​സ്റ്റി, ജി. ​മോ​ഹ​ന​ച​ന്ദ്ര​ൻ, ബി.​എം. ജെ​യിം​സ്, സാ​ൻ​ജോ ന​ന്പാ​ട​ൻ, പ്രി​ൻ​സ് തോ​മ​സ്, പി.​പി. യേ​ശു​ദാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

Latest News

Corehub Up